Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leopard

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനപാലകന് പരിക്ക്; പുലി ചത്തു

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ ബാരാപ്പോൾ പദ്ധതി പ്രദേശത്ത് ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ കെ.രാഹുലിനെ പുള്ളിപ്പുലി ആക്രമിച്ചു. സഹപ്രവർത്തകർ ചേർന്നു ആകാശത്തേക്കു വെടിയുതിർത്തു രാഹുലിനെ രക്ഷപ്പെടുത്തി.

മാസങ്ങളോളം പഴക്കം ഉള്ള പരിക്കുകൾ ഉണ്ടായിരുന്ന പുള്ളിപ്പുലി പിന്നാലെ ചത്തു. ബാരാപോൾ പദ്ധതി പ്രദേശത്ത് പുഴത്തീരത്ത് സോളർ പാനലുകൾ സ്ഥാപിച്ച ഭാഗത്താണ് സംഭവം. വൈകിട്ട് 4.30 ഓടെ റീഡിംഗ് എടുക്കാൻ എത്തിയ കെഎസ്ഇബി സോളർ വിഭാഗം ജീവനക്കാരായ പ്രവീണും ധനേഷും ആണു പുലിയെ കാണുന്നത്.

ഭയന്നു ഓടിയ ഇരുവരും സോളർ പാനലിന്‍റെ മുകളിൽ കയറി ഇരുന്നു കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മേരി റെജിയുടെ നേതൃത്വത്തിൽ പ്രദേശവാസികളും ഇരിട്ടി സെക്‌ഷൻ ഫോറസ്‌റ്റ് ഓഫീസർ സുനിൽ കുമാർ, ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാരായ കെ.രാഹുൽ, അമൽ, സരിക എന്നിവരടങ്ങിയ വനംവകുപ്പ് സംഘവും സ്ഥലത്തെത്തി.

പുലി സമീപത്തെ കാടു പിടിച്ച ഭാഗത്തേക്കു കയറിയിട്ടുണ്ടെന്നു ഇവർ അറിയച്ചതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിനായി ഈ ഭാഗത്തേക്കു നീങ്ങി. തെരച്ചിൽ നടത്തുന്നതിനിടയിൽ പുലി രാഹുലിനെ ആക്രമിക്കുകയായിരുന്നു. ഇതോടെ ഇവർ കൈവശം ഉണ്ടായിരുന്ന ടെൽവ് ബോർ തോക്ക് ഉപയോഗിച്ചു ആകാശത്തേക്കു വെടിയുതിർത്തു പുലിയെ അകറ്റി. പിന്നാലെ പുലിയെ ചത്ത നിലയിൽ കണ്ടെത്തി.

രാഹുലിനെ ഉടൻ ഇരിട്ടി അമല ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പുലി രാഹുലിനെ ആക്രമിക്കുമ്പോൾ പഞ്ചായത്ത് അംഗം ഉൾപ്പെടെ 50 മീറ്റർ ദൂരത്തിൽ ഉണ്ടായിരുന്നു.

കൊട്ടിയൂർ റേഞ്ചർ ടി. നിധിൻരാജ്, ആറളം ആർആർടി വെറ്റിർനറി സർജൻ ഡോ. ഇല്യാസ് റാവുത്തർ, തോലമ്പ്ര സെക്‌ഷൻ ഫോറസ്‌റ്റർ സി.കെ. മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം പരിശോധന നടത്തി. പുലിയുടെ ഇടതു മുൻകാലിന്‍റെ പാദത്തിൽ ആഴത്തിൽ മുറിവും ഇടതു പിൻകാലിൽ നീരും ഉണ്ടായിരുന്നു.

സ്വാഭാവികമായി തീറ്റ എടുക്കാൻ പറ്റാത്ത വിധം ക്ഷീണം ഉണ്ടായിരുന്ന പുലി പരിക്കുകൾ മൂലം ആണു ചത്തതെന്നാണ് നിഗമനം എന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. 10 വയസിലധികം പ്രായം ഉള്ള ആൺപുലി ആയിരുന്നു. ആറളം ആർആർടി ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റിയ പുലിയെ വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടത്തി പ്രോട്ടോക്കോൾ പ്രകാരം സംസ്‌കരിക്കും.

പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൃത്യമായ കാരണങ്ങൾ മനസിലാക്കാൻ സാധിക്കുവെന്നും വനം വകുപ്പ് വ്യക്തമാക്കി. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മിനി വിശ്വനാഥനും സ്ഥലത്തെത്തിയിരുന്നു.

Kerala

കോ​ഴി​ക്കോ​ട് മാ​വൂ​രി​ൽ പു​ലി​യി​റ​ങ്ങി​യ​താ​യി സം​ശ​യം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മാ​വൂ​രി​ൽ പു​ലി​യി​റ​ങ്ങി​യ​താ​യി സം​ശ​യം. എ​ള​മ​രം ക​ട​വി​ന​ടു​ത്ത് കാ​ടുപി​ടി​ച്ച ഭാ​ഗ​ത്തേ​ക്ക് വ​ന്യ​ജീ​വി ഓ​ടി​യ​ത് ക​ണ്ടെ​ന്ന് യാ​ത്ര​ക്കാ​ര​നാ​ണ് അ​റി​യി​ച്ച​ത്. സ്ഥ​ല​ത്ത് രാ​ത്രി​യി​ൽ നാ​ട്ടു​കാ​രും പോ​ലീ​സും പ​രി​ശോ​ധ​ന ന​ട​ത്തി.​ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും വി​ശ​ദ പ​രി​ശോ​ധ​ന തു​ട​രും.

കോ​ഴി​ക്കോ​ട് മാ​വൂ​രി​ൽ പു​ലി​യെ ക​ണ്ട​താ​യി യാ​ത്ര​ക്കാ​ര​ൻ പ്ര​തി​ക​രി​ച്ച​തി​ന് പി​ന്നാ​ലെ വ​ലി​യ രീ​തി​യി​ലെ ആ​ശ​ങ്ക​യാ​ണ് മേ​ഖ​ല​യി​ലു​ള്ള​ത്. മാ​വൂ​ർ എ​ള​മ​രം ക​ട​വി​നോ​ട് ചേ​ർ​ന്ന് ഗ്രാ​സിം മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ടു​പി​ടി​ച്ച ഭാ​ഗ​ത്തേ​ക്കാ​ണ് വ​ന്യ​ജീ​വി ഓ​ടി​യ​ത്.

തിങ്കളാഴ്ച രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ പെ​രു​വ​യ​ൽ സ്വ​ദേ​ശി​യാ​ണ് വ​ന്യ​ജീ​വി​യെ ക​ണ്ട​ത്.​മാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും നാ​ട്ടു​കാ​രും പോ​ലീ​സും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി രാ​ത്രി പ​രി​ശോ​ധ​ന ന​ട​ത്തി.

Latest News

Corehub Up